2021 -2023 ബി എഡ് കരിക്കുലത്തിനോട് അനുബന്ധിച്ചുള്ള രണ്ടാം ഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ 33 അധ്യാപനദിനങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിലായിപൂർത്തിയായി.ഈ ദിവസങ്ങളിലായി ഞാൻ പഠിപ്പിച്ചിരുന്നത് 9A, 9D എന്നീ ക്ലാസുകളിൽ ആയിരുന്നു.ഇതിൽ ലെസ്സൺ പ്ലാൻ പ്രകാരം ക്ലാസ് എടുത്തിരുന്നത് 9 A ക്ലാസിലാണ്. മലയാളം മീഡിയം ആയ പ്രസ്തുത ക്ലാസിൽ ഭൂമിശാസ്ത്രം പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ 'ദേശീയ വരുമാനം' എന്ന പാഠഭാഗം ആണ് പഠിപ്പിച്ചിരുന്നത്. ഇന്ത്യയുടെ ദേശീയ വരുമാനമായി ബന്ധപ്പെട്ട പ്രധാന ആശയങ്ങൾ ആയ ജി .എൻ . പി ,ജി.ഡി. പി,എൻ എൻ .പി , പ്രതിശീർഷ വരുമാനം തുടങ്ങിയ ആശയങ്ങളും, ദേശീയ വരുമാനം കണക്കാക്കുന്ന രീതികളായ ഉൽപാദന രീതി,വരുമാനരീതി, ചെലവ് രീതി എന്നീ ആശയങ്ങളും ദേശീയ വരുമാനം കണക്കാക്കുന്നതിൽ ഔദ്യോഗിക വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും കുറിച്ചും ഒക്കെയാണ് പാഠഭാഗം ചർച്ച ചെയ്യുന്നത്. ഇക്കഴിഞ്ഞ ദിവസത്തോടെ 30 ലെസ്സൺ പ്ലാനുകൾ പൂർത്തിയാക്കിയിരുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ ആഴ്ചകളിൽ ഒൻപതാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ അച്ചീവ്മെന്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ക്ലാസ്സിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് സംഘടിപ്പിച...