Weekly Report : 7 : TEACHING PRACTICE PHASE - 2 (24-07-2023 to 29-07-2023)
2021 -2023 ബി എഡ് കരിക്കുലത്തിനോട് അനുബന്ധിച്ചുള്ള രണ്ടാം ഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ 33 അധ്യാപനദിനങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിലായിപൂർത്തിയായി.ഈ ദിവസങ്ങളിലായി ഞാൻ പഠിപ്പിച്ചിരുന്നത് 9A, 9D എന്നീ ക്ലാസുകളിൽ ആയിരുന്നു.ഇതിൽ ലെസ്സൺ പ്ലാൻ പ്രകാരം ക്ലാസ് എടുത്തിരുന്നത് 9 A ക്ലാസിലാണ്. മലയാളം മീഡിയം ആയ പ്രസ്തുത ക്ലാസിൽ ഭൂമിശാസ്ത്രം പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ 'ദേശീയ വരുമാനം' എന്ന പാഠഭാഗം ആണ് പഠിപ്പിച്ചിരുന്നത്. ഇന്ത്യയുടെ ദേശീയ വരുമാനമായി ബന്ധപ്പെട്ട പ്രധാന ആശയങ്ങൾ ആയ ജി .എൻ . പി ,ജി.ഡി. പി,എൻ എൻ .പി , പ്രതിശീർഷ വരുമാനം തുടങ്ങിയ ആശയങ്ങളും, ദേശീയ വരുമാനം കണക്കാക്കുന്ന രീതികളായ ഉൽപാദന രീതി,വരുമാനരീതി, ചെലവ് രീതി എന്നീ ആശയങ്ങളും ദേശീയ വരുമാനം കണക്കാക്കുന്നതിൽ ഔദ്യോഗിക വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും കുറിച്ചും ഒക്കെയാണ് പാഠഭാഗം ചർച്ച ചെയ്യുന്നത്. ഇക്കഴിഞ്ഞ ദിവസത്തോടെ 30 ലെസ്സൺ പ്ലാനുകൾ പൂർത്തിയാക്കിയിരുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ ആഴ്ചകളിൽ ഒൻപതാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ അച്ചീവ്മെന്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ക്ലാസ്സിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് സംഘടിപ്പിച്ചിരുന്നു .ടെസ്റ്റിൽ നിന്നും മനസ്സിലായിരുന്നത് കുട്ടികൾക്ക് പഠിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിരുന്ന പാഠഭാഗം ' കിഴക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാലഘട്ടം ' അധ്യായം ആയിരുന്നു. തുടർന്ന് 20 ചോദ്യങ്ങൾ അടങ്ങുന്ന ഡയഗ്നോസ്റ്റിക് ടെസ്റ്റ് കുട്ടികൾക്കായി നടത്തിയിരുന്നു. ടെസ്റ്റിന്റെ വിലയിരുത്തലിലൂടെ പ്രസ്തുത പാഠഭാഗത്തിലെ 'മധ്യകാല നഗരങ്ങൾ 'എന്ന ഭാഗം കുട്ടികൾക്ക് ആശയക്കുഴപ്പം ഉള്ളതായി മനസ്സിലാക്കുവാൻ കഴിഞ്ഞു .തുടർന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രസ്തുത പാഠഭാഗത്തെ ആസ്പദമാക്കി റെമഡിയൽ ടീച്ചിംഗ് നടത്തിയിരുന്നു .പാഠഭാഗം അവതരണത്തിനു വേണ്ടി ഇൻഫർമേഷൻ കാർഡ്, പാഠപുസ്തകം എന്നിവയോടൊപ്പം ഐസിടി സാധ്യതകളും ഉപയോഗപ്പെടുത്തിയിരുന്നു.ഈയാഴ്ചകളിൽ 9 A ക്ലാസ്സിനോടൊപ്പം തന്നെ 9 ഡി ക്ലാസിലെ ഞാൻ പഠിപ്പിക്കുകയുണ്ടായിരുന്നു. പ്രസ്തുത ക്ലാസിൽ ഭൂമിശാസ്ത്രം പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ 'ദേശീയ വരുമാനം' എന്ന പാഠഭാഗമായിരുന്നു കുട്ടികൾക്കായി പഠിപ്പിച്ചിരുന്നത്. ഇംഗ്ലീഷ് മീഡിയമായ പ്രസ്തുത ക്ലാസ്സിൽ ദേശീയ വരുമാനം എന്ന അധ്യായം പൂർത്തിയാക്കുകയും പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട് കുട്ടികൾക്ക് നൽകുകയും ചെയ്തിരുന്നു.ഈ കഴിഞ്ഞ ദിവസങ്ങളിലെ സ്കൂളിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് എങ്കിൽ, ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ട് ഘട്ടങ്ങളിലും ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് സ്കൂൾ ഞങ്ങൾക്ക് അവസരം നൽകിയതിൽ സ്കൂളിനു വേണ്ടി ഒരു സംഭാവന നൽകുവാൻ ഞങ്ങൾ എല്ലാ അധ്യാപക വിദ്യാർത്ഥികളും തീരുമാനിച്ചിരുന്നു. അതിൻറെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിന് വേണ്ടി ഇരുപതോളം പാത്രങ്ങൾ ഞങ്ങൾ വാങ്ങി നൽകി. സ്കൂൾ പ്രവർത്തി ദിനങ്ങളിൽ ഉച്ചഭക്ഷണം വിളമ്പുവാൻ വേണ്ടി പോകുന്ന സമയങ്ങളിൽ കുട്ടികൾ ഭക്ഷണം കഴിക്കുന്നതിന് പാത്രങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ അവർ ഭക്ഷണം കഴിക്കാതെ പോകുന്ന പല അവസരങ്ങളും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആയതിനാൽ ഈ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന് ആയിരുന്നു കുട്ടികൾക്ക് വേണ്ടിയും സ്കൂളിന് വേണ്ടിയും ഇത്തരം ഒരു സംഭാവന നൽകുന്നതിന് വേണ്ടി ഞങ്ങൾ ഓരോ അധ്യാപക വിദ്യാർത്ഥികളെയും പ്രേരിപ്പിച്ചത്. അതിൻറെ ഭാഗമായി ഇക്കഴിഞ്ഞ ശനിയാഴ്ച ഞങ്ങൾ സ്കൂളിനു വേണ്ടി വാങ്ങിയ ഈ ചെറിയ ഉപഹാരം ഹെഡ്മാസ്റ്റർ സാറിൻറെ അധ്യക്ഷതയിൽ ഞങ്ങൾ വിദ്യാലയത്തിനു വേണ്ടി സമർപ്പിക്കുകയുണ്ടായി. ഈ ഒരു ഉദ്യമത്തിലേക്ക് സ്കൂളിലെ എല്ലാ അധ്യാപകരെയും ഞങ്ങൾ ക്ഷണിക്കുകയും ചെയ്തിരുന്നു.
Comments
Post a Comment