Weekly Report : 6 : TEACHING PRACTICE PHASE - 2 (19-07-2023 to 22-07-2023)

 2021 -2023 ബി എഡ് കരിക്കുലത്തിനോട് അനുബന്ധിച്ചുള്ള രണ്ടാം ഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ 28 അധ്യാപനദിനങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിലായിപൂർത്തിയായി.ഈ ദിവസങ്ങളിലായി ഞാൻ പഠിപ്പിച്ചിരുന്നത് 9A, 9D, എന്നീ ക്ലാസുകളിൽ ആയിരുന്നു.ഈ ക്ലാസുകളിൽ ലെസ്സൺ പ്ലാൻ പ്രകാരം ക്ലാസ്സ് എടുത്തിരുന്നത് 9 A ക്ലാസിൽ ആയിരുന്നു .പ്രസ്തുത ക്ലാസിൽ സോഷ്യൽ സയൻസ് പാഠപുസ്തകം ഭാഗം ഒന്നിലെ ആദ്യത്തെ രണ്ട് ചരിത്ര അധ്യായങ്ങളായ 'മധ്യകാല ലോകം അധികാര കേന്ദ്രങ്ങൾ ','കിഴക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാലഘട്ടം 'എന്നീ പാഠങ്ങളെ ആസ്പദമാക്കി ഒരു അച്ചീവ്മെൻറ് ടെസ്റ്റ് കുട്ടികൾക്കായി ബുധനാഴ്ച നടത്തിയിരുന്നു .പഠിപ്പിച്ചിരുന്ന പാഠഭാഗങ്ങൾ എത്രമാത്രം കുട്ടികൾ മനസ്സിലാക്കിയെന്ന് വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു ഈ ടെസ്റ്റ് കുട്ടികൾക്കായി നടത്തിയത് .എല്ലാ കുട്ടികൾക്കും ഒരുപോലെ ഉത്തരങ്ങൾ എഴുതാൻ കഴിയുന്ന 11 ചോദ്യങ്ങൾ അടങ്ങിയ 25 മാർക്കിനായിരുന്നു പരീക്ഷ നടത്തിയത്.പരീക്ഷയുടെ മൂല്യനിർണയം നടത്തുകയും കുട്ടികൾക്ക് അവർ നേടിയ മാർക്ക് ക്ലാസിൽ വ്യക്തമാക്കി നൽകുകയും . ഏറ്റവും കൂടുതൽ കുട്ടികൾ സ്കോർ ചെയ്തത് 15 നും 20നും മാർക്കിനിടയിൽ ആയിരുന്നു. ഭൂമിശാസ്ത്രം പാഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ 'കാലത്തിൻറെ കയ്യപ്പുകൾ 'എന്ന പാഠഭാഗം ആയിരുന്നു കുട്ടികൾക്കായി ഈ ദിവസങ്ങളിൽ പഠിപ്പിച്ചിരുന്നത് .ഫലകങ്ങളെയും കുറിച്ചും ഫലക ചലനങ്ങളെ കുറിച്ചും ഫലകചലനങ്ങളുടെ ഭാഗമായി രൂപംകൊള്ളുന്ന ഭൂരൂപങ്ങളെ കുറിച്ചുമായിരുന്നു ഈ പാഠഭാഗം ചർച്ച ചെയ്തിരുന്നത്.ഈ ദിവസങ്ങളിലായി എൻറെ ക്ലാസ് വിലയിരുത്തുന്നതിന് വേണ്ടി കോളേജിൽ നിന്നും ഓപ്ഷണൽ ഒബ്സർവേഷനും ജനറൽ ഒബ്സർവേഷനും ഉണ്ടായിരുന്നു. വെള്ളിയാഴ്ചയായിരുന്നു ക്ലാസ് വിലയിരുത്തുന്നതിന് വേണ്ടി നിൽ സ ടീച്ചറും സ്മിത ടീച്ചറും . ഈ ദിവസം ഭൂമിശാസ്ത്രം പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ 'ദേശീയ വരുമാനം ' എന്ന പാഠഭാഗമായിരുന്നു ലെസ്സൺ പ്ലാൻ പ്രകാരം ഞാൻ കുട്ടികൾക്കായി പഠിപ്പിച്ചിരുന്നത്. എൻറെ ക്ലാസ് നിരീക്ഷിച്ചതിൽ അധ്യാപകർ വളരെ തൃപ്തികരം എന്ന് റിഫ്ലക്റ്റീവ് ജനലിൽ രേഖപ്പെടുത്തുകയുണ്ടായി.അന്നേദിവസം തന്നെ സ്കൂൾ കുട്ടികളായി ഞാൻ തയ്യാറാക്കിയിരുന്ന ഇന്നവേറ്റീവ് വർക്കും പ്രസ്തുത ക്ലാസിൽ അവതരിപ്പിച്ചിരുന്നു. സാമൂഹ്യശാസ്ത്രം പാഠപുസ്തകം ഭാഗം ഒന്നിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളായ മധ്യകാല ലോകം അധികാര കേന്ദ്രങ്ങൾ കിഴക്കൻ പടിഞ്ഞാറ് വിനിമയങ്ങളുടെ കാലഘട്ടം എന്നീ അധ്യായങ്ങളെ ആസ്പദമാക്കി 'ടവർ ബോക്സ് ' എന്ന വർക്കാണ് കുട്ടികൾക്കായി ഞാൻ തയ്യാറാക്കിയത് .കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദം ആയിരുന്നു എന്ന് മറുപടി നൽകിയിരുന്നു.9 Aക്ലാസിലെ കൂടാതെ 9D ക്ലാസിലും ഈയാഴ്ച ഞാൻ പഠിപ്പിക്കുകയുണ്ടായി.ഇംഗ്ലീഷ് മീഡിയം ആയ പ്രസ്തുത ക്ലാസിൽ ഭൂമിശാസ്ത്ര പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ ദേശീയ വരുമാനം എന്ന പാഠഭാഗത്തിലെ ,ജിഡിപി, ജി എൻ പി ,പ്രതിശീർഷ വരുമാനംഎന്നീ ആശയങ്ങൾ ആയിരുന്നു കുട്ടികൾക്കായി പഠിപ്പിച്ചിരുന്നത്.ഈ ദിവസങ്ങളിലെ സ്കൂളിലെ പ്രവർത്തനങ്ങൾനിരീക്ഷിക്കുകയാണെങ്കിൽ ആർ ബി ഐ ഫിനാൻഷ്യൽ ലിറ്ററസി യുടെ ഭാഗമായി ഒരു ക്വിസ് കോമ്പറ്റീഷൻ സംസ്ഥാന സംഘടിപ്പിച്ചിരുന്നു. അതിൽ രണ്ടാം സ്ഥാനം ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ കുട്ടികൾ നേടിയിരുന്നു .കരിക്കുലർ വിഭാഗത്തോടൊപ്പം തന്നെ കോക്കരിക്കുലാർ പ്രവർത്തനങ്ങളിലും ഞങ്ങളുടെ കുട്ടികൾ മിടുക്കനാണെന്ന് വിവിധ മത്സരങ്ങളിലൂടെ അവർ തെളിയിക്കുകയാണ് .

Comments

Popular posts from this blog