ബി എഡ് കരിക്കുല ത്തിന്റെ ഭാഗമായുള്ള നാലാം സെമസ്റ്ററിലെ രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ 10 അധ്യാപന ദിനങ്ങൾ ഇന്നലെ പൂർത്തിയായി(24/06/2023). ടീച്ചിംഗ് പ്രാക്ടീസിനായി എനിക്ക് ലഭിച്ചിരുന്ന ഗവൺമെൻറ് ബോയ്സ് സ്കൂൾ ആറ്റിങ്ങലിൽ ,ഒമ്പതാം ക്ലാസ്സുകളിൽ പഠിപ്പിക്കുവാനായിരുന്നു അവസരം ലഭിച്ചിരുന്നത്. ലെൺപ്ലാൻ പ്രകാരം ക്ലാസ് എടുത്തിരുന്നത് 9 A യിൽ ആയിരുന്നു.ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഭാഗം ഒന്നിലെ രണ്ടാമത്തെ അധ്യായമായ 'കിഴക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാലഘട്ടം ' എന്ന പുതിയ പാഠഭാഗം ആയിരുന്നു ഞാൻ ഇക്കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികൾക്ക് വേണ്ടി പഠിപ്പിച്ചിരുന്നത് . മോഡൽസ് ഓഫ് ടീച്ചിങ്ങിലെ അഡ്വാൻസ് ഓർഗനൈസർ , ജൂറിസ് പ്രുഡൻഷ്യൽ മോഡൽ എന്നിവ അടിസ്ഥാനമാക്കിയുള്ള ലെസൺ പ്ലാനുകൾ തയ്യാറാക്കിയിരുന്നു. അതോടൊപ്പം തന്നെ ആക്ടിവിറ്റി ബെയ്സ്ഡ് ലെസ്റ്റൺ പ്ലാനും ഉണ്ടായിരുന്നു.പ്രസ്തുത പാഠഭാഗത്തിൽ മധ്യകാല യൂറോപ്പിൽ നിലനിന്നിരുന്ന 'ഗിൽഡ്' സാമ്പ്രദായത്തെ കുറിച്ചുള്ള പാഠഭാഗം ഉൾപ്പെട്ടിരുന്നു.ഗിൽഡ് സമ്പ്രദായത്തിന്റെ ചുമതലകളെ കുറിച്ച് പഠിപ്പിക്കുന്നതിനായി കുട്ടികൾക്ക് വേണ്ടി ഞാനൊരു മോഡൽ തയ്യാറാക്കിയിര...