Weekly Report: 2: TEACHING PRACTICE PHASE - 2 (19-06-2023 to 23-06-2023)
ബി എഡ് കരിക്കുല ത്തിന്റെ ഭാഗമായുള്ള നാലാം സെമസ്റ്ററിലെ രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ 10 അധ്യാപന ദിനങ്ങൾ ഇന്നലെ പൂർത്തിയായി(24/06/2023). ടീച്ചിംഗ് പ്രാക്ടീസിനായി എനിക്ക് ലഭിച്ചിരുന്ന ഗവൺമെൻറ് ബോയ്സ് സ്കൂൾ ആറ്റിങ്ങലിൽ ,ഒമ്പതാം ക്ലാസ്സുകളിൽ പഠിപ്പിക്കുവാനായിരുന്നു അവസരം ലഭിച്ചിരുന്നത്. ലെൺപ്ലാൻ പ്രകാരം ക്ലാസ് എടുത്തിരുന്നത് 9 A യിൽ ആയിരുന്നു.ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഭാഗം ഒന്നിലെ രണ്ടാമത്തെ അധ്യായമായ 'കിഴക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാലഘട്ടം ' എന്ന പുതിയ പാഠഭാഗം ആയിരുന്നു ഞാൻ ഇക്കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികൾക്ക് വേണ്ടി പഠിപ്പിച്ചിരുന്നത് . മോഡൽസ് ഓഫ് ടീച്ചിങ്ങിലെ അഡ്വാൻസ് ഓർഗനൈസർ , ജൂറിസ് പ്രുഡൻഷ്യൽ മോഡൽ എന്നിവ അടിസ്ഥാനമാക്കിയുള്ള ലെസൺ പ്ലാനുകൾ തയ്യാറാക്കിയിരുന്നു. അതോടൊപ്പം തന്നെ ആക്ടിവിറ്റി ബെയ്സ്ഡ് ലെസ്റ്റൺ പ്ലാനും ഉണ്ടായിരുന്നു.പ്രസ്തുത പാഠഭാഗത്തിൽ മധ്യകാല യൂറോപ്പിൽ നിലനിന്നിരുന്ന 'ഗിൽഡ്' സാമ്പ്രദായത്തെ കുറിച്ചുള്ള പാഠഭാഗം ഉൾപ്പെട്ടിരുന്നു.ഗിൽഡ് സമ്പ്രദായത്തിന്റെ ചുമതലകളെ കുറിച്ച് പഠിപ്പിക്കുന്നതിനായി കുട്ടികൾക്ക് വേണ്ടി ഞാനൊരു മോഡൽ തയ്യാറാക്കിയിരുന്നു. മോഡലിന്റെ സഹായത്താൽ ഗിൽഡുകൾ എന്ന പാഠഭാഗത്തെ കുറിച്ചുള്ള ആശയങ്ങൾ വളരെ വ്യക്തമായി കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു . 9 A ക്ലാസ്സ് കൂടാതെ 9 E ക്ലാസിലും പഠിപ്പിക്കുവാനായി എനിക്ക് അവസരം ലഭിച്ചിരുന്നു. കിഴക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാലഘട്ടം എന്ന അധ്യായത്തിലെ, ' മധ്യകാല നഗരങ്ങൾ 'എന്ന പാഠഭാഗം ആയിരുന്നു കുട്ടികൾക്ക് വേണ്ടി പഠിപ്പിച്ചിരുന്നത് . പ്രസ്തുത ക്ലാസ് ഇംഗ്ലീഷ് മീഡിയം ആയിരുന്നു . പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ കുട്ടികൾക്ക് ധാരാളം പ്രവർത്തനങ്ങളും നൽകിയിരുന്നു . കുട്ടികൾ എഴുതിയ പ്രവർത്തനങ്ങളുടെ ഉത്തരങ്ങൾ ശരിയാണോ എന്ന് വിലയിരുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുംഇക്കഴിഞ്ഞ ദിവസങ്ങളിലായി ചെയ്തിരുന്നു . കുട്ടികളിലേക്ക് പാഠഭാഗം ആശയങ്ങൾ എത്തിക്കുന്നതിനോടൊപ്പം തന്നെ എൻ്റെ അധ്യാപനത്തിൽ, അധ്യാപിക നിർദ്ദേശിച്ചിരുന്ന മാറ്റങ്ങൾ വരുത്തുവാനും ശ്രമിച്ചുകൊണ്ടിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലായി സ്കൂളിൽ നടന്ന പ്രധാന പ്രവർത്തനങ്ങളെ കുറിച്ച് നോക്കുകയാണെങ്കിൽ , ജൂൺ 19 വായനാദിനം വളരെയധികം ഭംഗിയോടെ സ്കൂളിൽ ആചരിച്ചിരുന്നു എന്നതായിരുന്നു. കുട്ടികളുടെ മലയാളഭാഷകളിലെ രചനകൾ ഉൾപ്പെടുത്തി അക്ഷരവൃക്ഷം എന്ന ഒരു ആശയം സ്കൂളിൽ അവലംബിച്ചിരുന്നു. അതോടൊപ്പം തന്നെ വായന മാസാചാരണം എന്ന ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയും അതിൻറെ ഭാഗമായി മലയാളഭാഷയിൽ പ്രഗൽഭരായ വ്യക്തികൾ സ്കൂളിൽ എത്തുകയും കുട്ടികളുമായുള്ള സംവാദത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.മഴക്കാല രോഗങ്ങളുടെ അതി വ്യാപന സാഹചര്യത്താൽ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന് വേണ്ടി ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ഒരു കർമ്മപദ്ധതി . ക്ലാസ് മുറികൾ ഉൾപ്പെടെ സ്കൂളും പരിസരവും ഈയൊരു പ്രവർത്തനത്തിന്റെ ഭാഗമായി അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വൃത്തിയാക്കുകയും ജൈവമാലിന്യങ്ങൾ അജീവമാലിന്യങ്ങൾ എന്നിവ തരംതിരിച്ച് കുട്ടികൾ സംസ്കരിക്കുകയും ചെയ്തിരുന്നു.പഠന മേഖലയിലും പഠനേതരമേഖലയിലും ഒരുപോലെ മികച്ച പ്രവർത്തനങ്ങളാണ് എൻ്റെ കുട്ടികൾ നടത്തിയിരുന്നത് എന്നതിന് മികച്ച ഉദാഹരണം ആയിരുന്നു സ്കൂളിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നത്.
Comments
Post a Comment