Weekly Report- 1 :TEACHING PRACTICE PHASE - 2 (12-06-2023 to 16-06-2023)

 ബി എഡ് കരിക്കുല ത്തിൻറെ ഭാഗമായുള്ള നാലാം സെമസ്റ്റർ ലെ രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസ് ഈ മാസം ജൂൺ 12ന് ആരംഭിച്ചു.ടീച്ചിംഗ് പ്രാക്ടീസിന്റെ ആദ്യ അഞ്ച് ദിനങ്ങൾ ഇന്നലെ പൂർത്തിയായി(16/06/2023). എനിക്ക് ടീച്ചിംഗ് പ്രാക്ടീസിന് വേണ്ടി ലഭിച്ചസ്കൂൾ ഗവൺമെൻറ് ബോയ്സ് ഒക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ ആയിരുന്നു . ഒമ്പതാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു എനിക്ക് അവസരം ലഭിച്ചിരുന്ന ത്. സ്കൂളിലെ സാമൂഹ്യ ശാസ്ത്രം വിഷയത്തിന്റെ പ്രധാന അധ്യാപികയായ ദീപ്തി ടീച്ചറിന്റെ നിർദേശത്താൽ എനിക്ക് 9 A ക്ലാസ്സിൽ പഠിപ്പിക്കുന്നതിന് വേണ്ടി അവസരം ലഭിച്ചു .ആദ്യദിനം തന്നെ കുട്ടികളുമായുള്ള ഒരു ഇൻട്രാക്ടീവ് സെക്ഷന് ശേഷം ലെസൺപ്ലാൻ പ്രകാരം തന്നെ ക്ലാസുകൾ ആരംഭിക്കാൻ ശ്രമിച്ചു.സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ ആദ്യ അധ്യായമായ മധ്യകാല ലോകം അധികാര കേന്ദ്രങ്ങൾ എന്ന പാഠഭാഗത്തെ ആസ്പദമാക്കിയായിരുന്നു ഞാൻ ലെസ്സൺ പ്ലാൻ തയ്യാറാക്കിയത് . പ്രാക്ടീസ് ആരംഭിച്ച അഞ്ചു ദിനങ്ങൾപിന്നിടുമ്പോൾ യഥാക്രമം 5 ലെസ്സൺ പ്ലാനുകൾ എനിക്ക് പൂർത്തീകരിക്കാൻ സാധിച്ചു. കഴിഞ്ഞദിവസം വെള്ളിയാഴ്ച ഓപ്ഷണൽ അധ്യാപികയായ നിൽസ ടീച്ചറിന്റെ ക്ലാസ് ഒബ്സർവേഷനും ഉണ്ടായിരുന്നു. ക്ലാസ് ഒബ്സർവേഷൻ വേണ്ടി അഡ്വാൻസ് ഓർഗനൈസർ മോഡൽ ആസ്പദമാക്കിയുള്ള ലെസ്സൺ പ്ലാൻ ആയിരുന്നു ഞാൻ കുട്ടികൾക്കായി പഠിപ്പിച്ചിരുന്നത്. എൻറെ ക്ലാസ് അധ്യാപിക വിലയിരുത്തുകയും ഇമ്പ്രൂവ്മെന്റ് ചെയ്യേണ്ട മേഖലകൾ ഏതൊക്കെയാണെന്ന് റിഫ്ലക്റ്റീവ് ജേർണലിൽ രേഖപ്പെടുത്തുകയും ചെയ്തു.ഈ കഴിഞ്ഞ ദിവസങ്ങളിലെ സ്കൂളിലെ എൻറെ പ്രവർത്തനങ്ങൾ കുറിച്ച് സ്വയം വിലയിരുത്തുകയാണെങ്കിൽ കുട്ടികളുടെ പഠനകാര്യങ്ങളോടൊപ്പം തന്നെ സ്കൂളിൻറെ ഭാഗമായി എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ എനിക്ക് സാധിച്ചു .കുട്ടികളെ പൂർണമായും അച്ചടക്ക അധിഷ്ഠിതമായി കൊണ്ടുപോകുന്നതിന് വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ ഒരു ഡിസിപ്ലിൻ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട് .സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് മുതൽ അന്നേദിവസം പ്രവർത്തനം അവസാനിക്കുന്നത് വരെ കുട്ടികളെ പൂർണമായും അച്ചടക്കത്തോടെ കൊണ്ടുപോകുക എന്നതായിരുന്നു ഡിസിപ്ലിൻ കമ്മിറ്റിയുടെ ഉത്തരവാദിത്വം. പ്രസ്തുത കമ്മിറ്റിയുടെ ഭാഗമായി ഞാൻ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സ്കൂളിലെ അധ്യാപകരോടൊപ്പം ഞാനും പങ്കാളിയായിരുന്നു. 

Comments

Popular posts from this blog