2021 - 2023 ബിഎഡ്കരിക്കുല ത്തിൻറെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസിന്റെ 42 ദിനങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായി(16-01-2023 to 20-01-2023). ഈ ദിവസങ്ങളിൽ ഞാൻ പഠിപ്പിച്ചിരുന്നത് 8 ബി, 9 സി ,9 ഡി എന്നീ ക്ലാസ്സുകളിൽ ആയിരുന്നു .8 ബി ക്ലാസ്സിൽ 'ഭൂമിയിലെ ജലം' എന്ന പാഠഭാഗമാണ് പഠിപ്പിച്ചിരുന്നത്. ജലരൂപീകരണം, വിവിധ ജലസ്രോതസ്സുകൾ, ജലത്തിൻറെ ഉപയോഗം ,ജലമലിനീകരണം എന്നീ ആശയങ്ങളാണ് പ്രസ്തുത പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി പഠിപ്പിച്ചത്. ജലത്തിൻറെ പ്രാധാന്യം എന്താണെന്ന് കുട്ടികൾക്കായി മനസ്സിലാക്കുക എന്നതാണ് പാഠഭാഗത്തിന് ലക്ഷ്യം. 9 സി ക്ലാസിൽ സാമൂഹ്യശാസ്ത്രം പാഠപുസ്തകം ഭാഗം രണ്ടിലെ ഒമ്പതാമത്തെ അധ്യായമായ 'സമ്പദ് വ്യവസ്ഥയും സാമ്പത്തിക നയങ്ങളും' എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. വിവിധതരം സമ്പദ് വ്യവസ്ഥയെ കുറച്ചും ഇന്ത്യ സ്വീകരിച്ചിട്ടുള്ള സാമ്പത്തിക നയങ്ങളും ആണ് പാഠഭാഗം ചർച്ച ചെയ്തത് വിദേശരാജ്യങ്ങളുമായി ഇന്ത്യ മഹാരാജ്യം എങ്ങനെയാണ് ഇന്ന് കാണുന്ന തരത്തിലുള്ള വ്യാപാരബന്ധം ആരംഭിച്ചത്, അതിനു കാരണമായ സാമ്പത്തിക നായകത്തെക്കുറിച്ചും ഈ അധ്യായം വ്യക്തമാക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം ക്ലാസ് ...