TEACHING PRACTICE PHASE - 1 Weekly Report.(23-01-2023 to 27-01-2023)

 ബിഎഡ് കരിക്കുല ത്തിൻറെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസിന്റെ 47 ദിനങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയായി (23-01-2023 to 27-01-2023).ഈ ആഴ്ചകളിൽ പ്രധാനമായും ഞാൻ പഠിപ്പിച്ചിരുന്നത് 9C, 9 D, 8B എന്നീ ക്ലാസുകളിൽ ആയിരുന്നു. അധ്യാപകരുടെ അഭാവത്തിൽ 9 B ക്ലാസിലും പഠിപ്പിക്കേണ്ടതുണ്ടായിരുന്നു . 9 സി ക്ലാസിൽ 'സമ്പദ് വ്യവസ്ഥയും സാമ്പത്തിക നയങ്ങളും' എന്ന അധ്യായം പഠിപ്പിച്ചു കഴിയുകയും 'നല്ലനാളേക്കായി' എന്ന പുതിയ അധ്യായം വെള്ളിയാഴ്ച ആരംഭിക്കുകയും ചെയ്തു. വിവിധ സാമൂഹിക പ്രശ്നങ്ങൾ കുറിച്ച് ആയിരുന്നു പാഠഭാഗം ചർച്ച ചെയ്തിരുന്നത് 9 ഡി ക്ലാസ്സ് ഷെയേർഡ് ക്ലാസ് ആയിരുന്നു. ഇംഗ്ലീഷ് മീഡിയം ആയിരുന്ന ഈ ക്ലാസിൽ 'സമ്പദ് വ്യവസ്ഥയും സാമ്പത്തിക നായകളും' എന്ന പാഠഭാഗം പഠിപ്പിച്ചു കഴിഞ്ഞിരുന്നു. 8B ക്ലാസ്സിൽ 'ഭൂമിയിലെ ജലം' എന്ന അധ്യായം പൂർത്തിയാക്കുകയും തുടർന്ന് 'പേമാരി പെയ്തിറങ്ങിയപ്പോൾ' എന്ന പുതിയ അദ്ധ്യായം ആരംഭിച്ചു. 2018 കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളും ആണ് പാഠഭാഗം ചർച്ച ചെയ്യുന്നത്. സ്കൂൾബേയ്‌സ്‌ഡ് ആക്ടിവിറ്റിയുടെ ഭാഗമായി പ്രധാനമായും രണ്ട് പ്രവർത്തനങ്ങൾ ഈ ആഴ്ചകൾ ചെയ്തിരുന്നു. പഠിപ്പിക്കുന്ന പാഠഭാഗത്തെ ആസ്പദമാക്കി ഒരു കവിത രചിക്കുകയും അത് കുട്ടികളെ കൊണ്ട് പാരായണം ചെയ്യിപ്പിക്കേണ്ടതുമായ പ്രവർത്തനം' ആർട്ട് ആൻഡ് എയ്സ് തെറ്റിക് എഡ്യൂക്കേഷന്റെ' ഭാഗമായി ചെയ്തു .ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ ഏഴാമത്തെ അധ്യായമായ 'സുരക്ഷിതമായ നാളേക്ക്' എന്ന പാഠഭാഗത്തെ ആസ്പദമാക്കി 'നല്ല നാളെയ്ക്ക്' എന്ന തലക്കെട്ടിൽ ഞാനൊരു കവിത തയ്യാറാക്കുകയും 9 സി ക്ലാസിലെ കുട്ടികളെ കൊണ്ട് പാരായണം ചെയ്യിപ്പിക്കുകയും ചെയ്തു. കവിത നന്നായിരുന്നു പഠിതാക്കൾ അഭിപ്രായപ്പെട്ടു. കരിക്കുലത്തിനെ ഭാഗമായുള്ള Edu 11 നെ ആസ്പദമാക്കി ' പരിസ്ഥിതി' എന്ന വിഷയത്തിൽ ഒമ്പതാം ക്ലാസിലെ എല്ലാ ഡിവിഷനിലെയും രണ്ട് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ക്വിസ് കോമ്പറ്റീഷൻ വെള്ളിയാഴ്ച നടത്തിയിരുന്നു. വാശിയേറിയ മത്സരത്തിൽ 9 ബി യിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രാജ്യത്തിൻറെ 74 റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 വ്യാഴാഴ്ച സ്കൂളിൽ വർണാഭമായി ആഘോഷിച്ചിരുന്നു. ഹെഡ്മാസ്റ്റർ അനിൽകുമാർ സർ പതാക ഉയർത്തുകയും മറ്റ് അധ്യാപകർ റിപ്പബ്ലിക് ദിന സന്ദേശവും കുട്ടികൾക്ക് നൽകിയിരുന്നു.N.C.C, എസ്. പി .സി ,ജെ. ആർ .സി തുടങ്ങിയ വിവിധ ട്രൂപ്പുകളുടെ പരേഡുകൾ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ എൻറെ അധ്യാപന രീതി വിലയിരുത്തുകയാണെങ്കിൽ ഏറെക്കുറെ മെച്ചപ്പെടുത്തുവാൻ ഞാൻ നന്നായി പരിശ്രമിച്ചിരുന്നു. അതോടൊപ്പം തന്നെ അധ്യാപകർ നിർദ്ദേശിച്ചിരുന്ന പാഠഭാഗങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടി അധികസമയം കണ്ടെത്തി ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നു. ഈ അവസരങ്ങൾ എല്ലാം എൻറെ അധ്യാപന ശൈലിയും മെച്ചപ്പെടുത്തുവാൻ ഞാൻ പരിപൂർണ്ണമായ വിനിയോഗിച്ചു.

Comments

Popular posts from this blog