TEACHING PRACTICE PHASE - 1 Weekly Report.(16-01-2023 to 20-01-2023)

 2021 - 2023 ബിഎഡ്കരിക്കുല ത്തിൻറെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസിന്റെ 42 ദിനങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായി(16-01-2023 to 20-01-2023). ഈ ദിവസങ്ങളിൽ ഞാൻ പഠിപ്പിച്ചിരുന്നത് 8 ബി, 9 സി ,9 ഡി എന്നീ ക്ലാസ്സുകളിൽ ആയിരുന്നു .8 ബി ക്ലാസ്സിൽ 'ഭൂമിയിലെ ജലം' എന്ന പാഠഭാഗമാണ് പഠിപ്പിച്ചിരുന്നത്. ജലരൂപീകരണം, വിവിധ ജലസ്രോതസ്സുകൾ, ജലത്തിൻറെ ഉപയോഗം ,ജലമലിനീകരണം എന്നീ ആശയങ്ങളാണ് പ്രസ്തുത പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി പഠിപ്പിച്ചത്. ജലത്തിൻറെ പ്രാധാന്യം എന്താണെന്ന് കുട്ടികൾക്കായി മനസ്സിലാക്കുക എന്നതാണ് പാഠഭാഗത്തിന് ലക്ഷ്യം. 9 സി ക്ലാസിൽ സാമൂഹ്യശാസ്ത്രം പാഠപുസ്തകം ഭാഗം രണ്ടിലെ ഒമ്പതാമത്തെ അധ്യായമായ 'സമ്പദ് വ്യവസ്ഥയും സാമ്പത്തിക നയങ്ങളും' എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. വിവിധതരം സമ്പദ് വ്യവസ്ഥയെ കുറച്ചും ഇന്ത്യ സ്വീകരിച്ചിട്ടുള്ള സാമ്പത്തിക നയങ്ങളും ആണ് പാഠഭാഗം ചർച്ച ചെയ്തത് വിദേശരാജ്യങ്ങളുമായി ഇന്ത്യ മഹാരാജ്യം എങ്ങനെയാണ് ഇന്ന് കാണുന്ന തരത്തിലുള്ള വ്യാപാരബന്ധം ആരംഭിച്ചത്, അതിനു കാരണമായ സാമ്പത്തിക നായകത്തെക്കുറിച്ചും ഈ അധ്യായം വ്യക്തമാക്കുന്നുണ്ട്.

ഇംഗ്ലീഷ് മീഡിയം ക്ലാസ് ആയ 9 Dയിലും ഇതേ പാഠഭാഗം ആണ് കുട്ടികൾക്കായി പഠിപ്പിച്ചിരുന്നത്. ഈ ആഴ്ചകളിൽ കുട്ടികൾക്കായി ഞാനൊരു ഇന്നോവേറ്റീവ് ' വർക്ക് തയ്യാറാക്കിയിരുന്നു. ബി എഡ്  കരിക്കുല ത്തിൻറെ ഭാഗമായുള്ള സ്കൂൾ ടീച്ചിംഗ് പ്രാക്ടീസുമായി ബന്ധപ്പെട്ടുള്ള ഒരു വർക്ക് ആയിരുന്നു ഇത്. സാമൂഹ്യശാസ്ത്രത്തിലെ അധ്യായമായ 'കേരളം എട്ടാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയായിരുന്നു ഈ ഇന്നവേറ്റീവ് വർക്ക്. മധ്യകാല കേരളത്തിലെ സാമൂഹ്യ വ്യവസ്ഥ, നാടുവാഴി സ്വരൂപങ്ങൾ, ഭരണാധികാരികൾ , ഭൂവുടമ അവകാശങ്ങൾ ,വിവിധ കലാരൂപങ്ങൾ തുടങ്ങിയ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു എക്സ്പ്ലക്ഷൻ ബോക്സ് ആണ് തയ്യാറാക്കിയത്. പാഠഭാഗവുമായി ബന്ധപ്പെട്ട സമ്പൂർണ്ണ ആശയം ഇതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു. കുട്ടികൾക്ക് വർക്ക് വളരെയധികം ഇഷ്ടമായി എന്ന് അവരുടെ ഫീഡ്ബാക്കിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. അതോടൊപ്പം തന്നെ ഈ കഴിഞ്ഞ ജനുവരി 13ന് സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്ന പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ വിജയികൾക്കുള്ള സമ്മാനദാനവും സ്കൂൾ അസംബ്ലിയിൽ വെച്ച് നിർവഹിച്ചിരുന്നു .ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ സാർ ആയിരുന്നു കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ കുട്ടികൾക്കായി ധാരാളം വിജ്ഞാനപ്രദമായ പരിപാടികൾ ഞങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഈ ആഴ്ചകളിൽ എൻറെ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തുകയാണെങ്കിൽ സ്കൂളുമായി ബന്ധപ്പെട്ട മിക്ക പ്രവർത്തനങ്ങളിലും സജീവമാകാൻ ശ്രമിച്ചിട്ടുണ്ട് അതോടൊപ്പം തന്നെ അധ്യാപിക രീതിയിലെ പോരായ്മയായിരുന്ന ക്ലാസ് മാനേജ്മെൻറ് കഴിയുന്ന രീതിയിൽ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

Comments

Popular posts from this blog