2021- 2023 ബി എഡ് കരിക്കുല ത്തിൻറെ ഭാഗമായിട്ടുള്ള ടീച്ചിംഗ് പ്രാക്ടീസിന്റെ ആദ്യത്തെ അഞ്ച് ദിനങ്ങൾ ഇന്നലെ (04-11-2022)പൂർത്തിയായി. 8,9 ക്ലാസ്സുകളിലായി സോഷ്യൽ സയൻസ് എന്ന പാഠ്യ വിഷയമാണ് എനിക്ക് പഠിപ്പിക്കുവാൻ വേണ്ടി ഉണ്ടായിരുന്നത്.എട്ടാം ക്ലാസിൽ പഠിപ്പിച്ചിരുന്നത് സാമ്പത്തിക മേഖലയിലെ പ്രധാന പ്രശ്നങ്ങളും അതോടൊപ്പം തന്നെ പ്രശസ്തരായ സാമ്പത്തിക ശാസ്ത്ര ചിന്തകരെ കുറിച്ചും ഒമ്പതാം ക്ലാസിൽ സാമ്പത്തിക വളർച്ച ,സാമൂഹിക വികസനം, വികസന സൂചികകൾ തുടങ്ങിയ ആശയങ്ങളുമായിരുന്നു . ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ച 31ന് കുട്ടികളുമായി ഇൻററാക്റ്റ് ചെയ്യുവാനാണ് അന്നേദിവസം വിനിയോഗിച്ചിരുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ലെസ്സൺ പ്ലാൻ പ്രകാരം ക്ലാസ്സ് എടുക്കുവാൻ ശ്രമിച്ചു. ആദ്യ ദിവസങ്ങളിലൊക്കെ ലെസ്സൺ പ്ലാൻ പൂർത്തിയാക്കുന്നതിൽ അല്പം ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു കാരണം, കുട്ടികളെ അച്ചടക്ക നിയന്ത്രണത്തിൽ ആക്കുന്നതിന് വേണ്ടി ധാരാളം സമയം ചെലവഴിക്കേണ്ടി വന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ലെസ്സൺ പ്ലാൻ പ്രകാരം മികച്ച രീതിയിൽ തന്നെ ക്ലാസ് എടുക്കുവാൻ കഴിഞ്ഞിരുന്നു.അതോടൊപ്പം തന്നെ സ്കൂളിലെ സോഷ്യൽ സയൻസിന്റെ പ്രഥമ അധ്യാപകനും ക്ലാ...