TEACHING PRACTICE PHASE I Weekly Report (31-10-2022 to 04-11-2022)

2021- 2023 ബി എഡ് കരിക്കുല ത്തിൻറെ ഭാഗമായിട്ടുള്ള ടീച്ചിംഗ് പ്രാക്ടീസിന്റെ ആദ്യത്തെ അഞ്ച് ദിനങ്ങൾ ഇന്നലെ (04-11-2022)പൂർത്തിയായി. 8,9 ക്ലാസ്സുകളിലായി സോഷ്യൽ സയൻസ് എന്ന പാഠ്യ വിഷയമാണ് എനിക്ക് പഠിപ്പിക്കുവാൻ വേണ്ടി ഉണ്ടായിരുന്നത്.എട്ടാം ക്ലാസിൽ പഠിപ്പിച്ചിരുന്നത് സാമ്പത്തിക മേഖലയിലെ പ്രധാന പ്രശ്നങ്ങളും അതോടൊപ്പം തന്നെ പ്രശസ്തരായ സാമ്പത്തിക ശാസ്ത്ര ചിന്തകരെ കുറിച്ചും ഒമ്പതാം ക്ലാസിൽ സാമ്പത്തിക വളർച്ച ,സാമൂഹിക വികസനം, വികസന സൂചികകൾ തുടങ്ങിയ ആശയങ്ങളുമായിരുന്നു . ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ച 31ന് കുട്ടികളുമായി ഇൻററാക്റ്റ് ചെയ്യുവാനാണ് അന്നേദിവസം വിനിയോഗിച്ചിരുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ലെസ്സൺ പ്ലാൻ പ്രകാരം ക്ലാസ്സ് എടുക്കുവാൻ ശ്രമിച്ചു. ആദ്യ ദിവസങ്ങളിലൊക്കെ ലെസ്സൺ പ്ലാൻ പൂർത്തിയാക്കുന്നതിൽ അല്പം ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു കാരണം, കുട്ടികളെ അച്ചടക്ക നിയന്ത്രണത്തിൽ ആക്കുന്നതിന് വേണ്ടി ധാരാളം സമയം ചെലവഴിക്കേണ്ടി വന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ലെസ്സൺ പ്ലാൻ പ്രകാരം മികച്ച രീതിയിൽ തന്നെ ക്ലാസ് എടുക്കുവാൻ കഴിഞ്ഞിരുന്നു.അതോടൊപ്പം തന്നെ സ്കൂളിലെ സോഷ്യൽ സയൻസിന്റെ പ്രഥമ അധ്യാപകനും ക്ലാസ് വിലയിരുത്തുവാൻ വേണ്ടി വന്നിരുന്നു.ഈ ദിനങ്ങളിലൊക്കെ പാഠ്യ വിഷയം കൈകാര്യം ചെയ്യുമ്പോൾ പാഠഭാഗ ആശയങ്ങൾ മികച്ച രീതിയിൽ തന്നെ കുട്ടികൾക്ക് മനസ്സിലാകുന്നുണ്ടോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വിലയിരുത്തൽ ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴേക്കും കുട്ടികൾ അവർ ഉത്തരങ്ങൾ പറയുന്നതിലൂടെ ആശയങ്ങൾ അവർക്ക് കൃത്യമായി മനസ്സിലാകുന്നു എന്ന് തിരിച്ചറിയാനും കഴിഞ്ഞു. കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ സ്കൂളുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിലും എനിക്ക് ഒരു ഭാഗമാകുവാൻ കഴിഞ്ഞിരുന്നു. അതിന് ഉദാഹരണമായിരുന്നു നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടന്ന സ്കൂളിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള മനുഷ്യച്ചങ്ങല. ഇത്തരം അനുഭവങ്ങളൊക്കെ സ്കൂളുമായി ബന്ധപ്പെട്ട ദൈനംദിന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുവാനും അതിൽ പങ്കാളിയാകുവാനും കഴിഞ്ഞിരുന്നു. ടീച്ചിംഗ് പ്രാക്ടീസിന്റെ ഭാഗമായി റിഫ്ലക്റ്റീവ് ജേണൽ എഴുതുന്നതിലൂടെ ഓരോ ദിവസവും എൻറെ അധ്യാപന രീതിയിലുള്ള മേന്മകളും പോരായ്മകളും തിരിച്ചറിയാൻ കഴിഞ്ഞു. അതിനാൽ വരും ദിവസങ്ങളിൽ ക്ലാസുകൾ എങ്ങനെയൊക്കെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി ചെയ്യുവാനും സാധിച്ചു.

Comments

Popular posts from this blog