TEACHING PRACTICE PHASE - 1 Weekly Report.(7-11-2022 to 11-11-2022)
ബി എഡ് കരിക്കുല ത്തിൻറെ ഭാഗമായുള്ള സ്കൂൾ ഇന്റേൺഷിപ്പിന്റെ 10 അധ്യാപന ദിവസങ്ങൾ ഇന്നലെ പൂർത്തിയായി. 8 ബി,9 സി, 9 ഡി എന്നീ ക്ലാസ്സുകളിലാണ് എനിക്ക് സോഷ്യൽ സയൻസ് എന്ന വിഷയം പഠിപ്പിക്കാനായി ഉണ്ടായിരുന്നത്. ഓരോ അധ്യാപന ദിവസങ്ങൾ കഴിയുമ്പോഴും എൻറെ അധ്യാപന രീതി മെച്ചപ്പെട്ടതാക്കാൻ ഞാൻ ആത്മാർത്ഥമായി ശ്രമിച്ചിരുന്നു. അത് എത്രത്തോളം ആയിരുന്നു എന്ന് വിലയിരുത്തപ്പെട്ടതായിരുന്നു കഴിഞ്ഞ ദിവസങ്ങൾ. ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലായി കോളേജിൽ നിന്നും ക്ലാസ് ഒബ്സർവേഷനുമായി ബന്ധപ്പെട്ട അധ്യാപകർ എത്തിയിരുന്നു. സോഷ്യൽ സയൻസ് വിഭാഗത്തിലെ അധ്യാപികയായ നിൽസ ടീച്ചർ ക്ലാസ് ഒബ്സർവേഷൻ എത്തിയത് ആദ്യദിനമായിരുന്നു. എൻറെ അധ്യാപനവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രധാന പോരായ്മ എന്തെന്നാൽ ക്ലാസ് മാനേജ്മെൻറ് കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടത് എന്നതായിരുന്നു. അതോടൊപ്പം തന്നെ സമയബന്ധിതമായി ലെസ്സൺ പ്ലാൻ കമ്പ്ലീറ്റ് ആക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം എന്ന് ടീച്ചർ പറയുകയുണ്ടായി. ടീച്ചർ ചൂണ്ടിക്കാണിച്ച ഈ പോരായ്മകൾ പരിഹരിച്ചാൽ മാത്രമേ ഇനിയുള്ള ക്ലാസുകൾ മെച്ചപ്പെട്ടതാക്കാൻ കഴിയൂ എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ക്ലാസ് ഒബ്സർവേഷന്റെ രണ്ടാം ദിവസം ബുധനാഴ്ച, ജയ് ടീച്ചറും സ്മിത ടീച്ചറും ആയിരുന്നു എത്തിയിരുന്നത്. 9 സി യിൽ ആയിരുന്നു എനിക്ക് പഠിപ്പിക്കുവാൻ ഉണ്ടായിരുന്നത്. അധ്യാപകരുടെ അഭിപ്രായത്തിൽ എന്റെ അധ്യാപന രീതി യുടെ എല്ലാ വശങ്ങളും നോക്കിക്കഴിഞ്ഞാൽ അത്യാവശ്യം നന്നായി ക്ലാസ് എടുക്കുന്നുണ്ട് എന്നതായിരുന്നു. എന്നാൽ പാഠഭാഗങ്ങൾ പഠിപ്പിക്കുമ്പോൾ ഉള്ള വേഗത കുറയ്ക്കണമെന്ന് നിർദ്ദേശിച്ചു. അധ്യാപകരുടെ വിലയിരുത്തലിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ക്ലാസ്സ് എടുക്കാൻ ശ്രമിച്ചത്. വരും ദിവസങ്ങളിൽ ഈ പോരായ്മകൾ പരിഹരിക്കാൻ കഴിയും എന്നാണ് എൻറെ പ്രതീക്ഷ. ഡിസംബർ മാസത്തെ ക്രിസ്മസ് പരീക്ഷയ്ക്കായി 8, 9 എന്നീ ക്ലാസുകളിലെ സോഷ്യൽ സയൻസ് വിഷയങ്ങളിൽ നിന്നും പരീക്ഷയ്ക്ക് വേണ്ടിയിട്ടുള്ള ഓരോ അധ്യായങ്ങൾ പൂർത്തിയാക്കുവാനും അതോടൊപ്പം തന്നെ പുതിയ അധ്യായങ്ങൾ ആരംഭിക്കുവാൻ കഴിഞ്ഞിരുന്നു.പഠിപ്പിക്കുന്ന കാര്യങ്ങൾ എത്രത്തോളം കുട്ടികൾ മനസ്സിലാക്കുന്നു എന്ന് തിരിച്ചറിയുന്നതിനായി ചില പാഠഭാഗം പഠന പ്രവർത്തനങ്ങളിലൂടെ വിലയിരുത്തുന്നുണ്ടായിരുന്നു.
ഈ ദിവസങ്ങളിൽ സ്കൂളിൻറെ പ്രവർത്തനം നോക്കി കഴിഞ്ഞാൽ, നമ്മുടെ വിദ്യാലയം വരുന്ന ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവത്തിന് വേണ്ടി ആതിഥേയത്വം വഹിക്കുന്നതിന് അതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. കലാ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രാക്ടീസിന് വേണ്ടി സ്കൂൾ അധികൃതർ പ്രത്യേക സൗകര്യങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നതും കാണാൻ കഴിഞ്ഞിരുന്നു.
ഈ കഴിഞ്ഞ ദിവസങ്ങളിലെ എൻറെ അധ്യാപന രീതി സ്വയം വിലയിരുത്തുകയാണെങ്കിൽ ആദ്യ ദിവസങ്ങളെക്കാളും കുറച്ചുകൂടി മെച്ചപ്പെട്ടതായി എനിക്ക് അനുഭവപ്പെടുന്നു. വരും അധ്യയന ദിവസങ്ങളിൽ അധ്യാപകർ പറഞ്ഞിരുന്ന പോരായ്മകൾ പരിഹരിച്ചുകൊണ്ട് നന്നായി ക്ലാസ്സ് എടുക്കാൻ കഴിയും എന്ന് ഞാൻ പ്രത്യാശിക്കുന്നു.
Comments
Post a Comment