Weekly Report : 4 :TEACHING PRACTICE PHASE - 2 (03-07-2023 to 07-07-2023)

 2021- 2023 ബി എഡ്കരിക്കുല ത്തിനോട് അനുബന്ധിച്ചുള്ള രണ്ടാംഘട്ട ടീച്ചിങ് പ്രാക്ടീസിന്റെ 19 അധ്യാപന ദിനങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കി. ഈ ദിവസങ്ങളിലായി ഞാൻ 9 A,9E ക്ലാസുകളിൽ ആയിരുന്നു പഠിപ്പിച്ചിരുന്നത് .ലെസ്സൺ പ്ലാൻ പ്രകാരം ക്ലാസ്സ് എടുക്കുന്ന ഒൻപത് എ ക്ലാസ്സിൽ ചരിത്രപാഠപുസ്തകത്തിലെ ആദ്യത്തെ മൂന്ന് പാഠങ്ങൾ പൂർത്തിയാക്കുകയും, ഭൂമിശാസ്ത്രം പാഠപുസ്തകത്തിലെ ആദ്യത്തെ അധ്യായമായ 'സർവ്വവും സൂര്യനാൽ' എന്ന പാഠഭാഗം ആരംഭിക്കുകയും ചെയ്തിരുന്നു.അന്തരീക്ഷ താപനില, താപനിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ, ആഗോളതാപ വിതരണം തുടങ്ങിയ ആശയങ്ങൾ ആയിരുന്നു ക്ലാസിൽ ഈ പാഠഭാഗത്തിനോടനുബന്ധിച്ച് ക്ലാസിൽ പഠിപ്പിച്ചിരുന്നത്.പാഠഭാഗത്ത് ധാരാളം ഭൂപടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നതിനാൽ ഐസിടിയുടെ സഹായവും പാഠഭാഗം അവതരണത്തിനു വേണ്ടി പ്രയോജനപ്പെടുത്തിയിരുന്നു.ലെസ്സൺ പ്ലാൻപ്രകാരം 25 ലെസൺസ് ഞാൻ ഈ ദിവസങ്ങളിലായി പൂർത്തിയാക്കിയിരുന്നു.9A ക്ലാസിനോടൊപ്പം തന്നെ 9 E ക്ലാസിലും പഠിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. ചരിത്രപാഠപുസ്തകത്തിലെമൂന്നാമത്തെ അധ്യായമായ 'ഇന്ത്യൻ ഭരണഘടന അവകാശങ്ങളും കർത്തവ്യങ്ങളും 'എന്ന അധ്യായമായിരുന്നു പഠിപ്പിച്ചിരുന്നത്. തുടർന്ന് സാമൂഹ്യശാസ്ത്രം പാഠപുസ്തകം ഭാഗംരണ്ടിലെ അദ്ധ്യായമായ' ദേശീയ വരുമാനം' എന്ന പുതിയ പാഠഭാഗം ആരംഭിച്ചിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിലെ സ്കൂളിലെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുകയാണെങ്കിൽ, തുടർച്ചയായ മഴ പ്രഭാതങ്ങളിൽ നിലനിന്നിരുന്നതിനാൽ അസംബ്ലി സ്കൂളിൽ സംഘടിപ്പിച്ചിരുന്നില്ല. ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ ക്ലാസ് തലത്തിലും സ്കൂൾതലത്തിലും ആയി വിവിധ മത്സരങ്ങൾസംഘടിപ്പിച്ചിരുന്നു. ക്വിസ് മത്സരം, ബഷീർക്കാരിക്കേച്ചർ മത്സരം, ബഷീർ പുസ്തകങ്ങളുടെ നിരൂപണം തുടങ്ങിയ നിരവധി പരിപാടികളും അതിൽ ഉൾപ്പെട്ടിരുന്നു .അതോടൊപ്പം തന്നെ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന വിദ്യാരംഭം ക്ലബ്ബിൻറെ പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയും ഞാൻ അതിൻറെ ഭാഗമാവുകയും ചെയ്തിരുന്നു.

Comments

Popular posts from this blog