Weekly Report : 5 : TEACHING PRACTICE PHASE - 2 (10-07-2023 to 14-07-2023)
2021 -2023 ബി എഡ് കരിക്കുലത്തിനോട് അനുബന്ധിച്ചുള്ള രണ്ടാം ഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ 24 അധ്യാപനദിനങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിലായിപൂർത്തിയായി.ഈ ദിവസങ്ങളിലായി ഞാൻ പഠിപ്പിച്ചിരുന്നത് 9A, 9D,9E എന്നീ ക്ലാസുകളിൽ ആയിരുന്നു.ഈ ക്ലാസുകളിൽ ലെസ്സൺ പ്ലാൻ പ്രകാരം ക്ലാസ്സ് എടുത്തിരുന്നത് 9 A ക്ലാസിൽ ആയിരുന്നു .ഭൂമിശാസ്ത്രം പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ 'സർവ്വവും സൂര്യനാൽ എന്ന പാഠഭാഗം പൂർത്തിയാക്കിയിരുന്നു.അതോടൊപ്പം തന്നെ 27 ലെസൺ പ്ലാനുകളും പൂർത്തിയാക്കി കഴിഞ്ഞിരുന്നു. ശേഷം സോഷ്യൽ സയൻസ് പ്രധാന അധ്യാപകന്റെ നിർദ്ദേശത്താൽ ഭൂമിശാസ്ത്രം പാഠഭാഗത്തിലെ രണ്ടാമത്തെ അധ്യായമായ 'കാലത്തിൻറെ കൈയ്യപ്പുകൾ 'എന്ന പാഠഭാഗം ആരംഭിച്ചു. പ്രസ്തുത പാഠഭാഗം ചർച്ച ചെയ്യപ്പെടുന്നത് ഫലകങ്ങളെക്കുറിച്ചും, ഫലക ചലനങ്ങളെ കുറിച്ചും അതുമായി രൂപപ്പെടുന്ന ഭൂ വിഭാഗങ്ങളെക്കുറിച്ചൊക്കെ ആയിരുന്നു.പ്രസ്തുത പാഠഭാഗം ഐസിടിയുടെ സഹായത്താൽ പഠിപ്പിക്കുവാൻ കഴിയുമായിരുന്നെങ്കിലും ലഭ്യമായ ക്ലാസ് മുറിയിലെ ഐസിടി അനുബന്ധ ഉപകരണങ്ങൾ കാര്യക്ഷമമല്ലാതിരുന്നതിനാൽ അവ പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല.9A ക്ലാസിനോടൊപ്പം തന്നെ 9E എന്ന് ഇംഗ്ലീഷ് മീഡിയം ക്ലാസും ഞാൻ ഞാൻ പഠിപ്പിച്ചിരുന്നു. സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ ചരിത്രാനുബന്ധ വിഷയങ്ങൾ ഉൾപ്പെടുന്ന ഭാഗം ഒന്ന് പൂർത്തിയാക്കുകയും ഭൂമിശാസ്ത്രം പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ 'ദേശീയ വരുമാനം' എന്ന പാഠഭാഗം ആരംഭിക്കുകയും ചെയ്തിരുന്നു .എന്നാൽ സബ്ജക്ട് ടീച്ചറിന്റെ നിർദ്ദേശത്താൽ 9E ക്ലാസിന് പകരം 9 D ക്ലാസ്സ് നൽകുകയുണ്ടായിരുന്നു. പ്രസ്തുത ക്ലാസിൽ ഭൂമിശാസ്ത്രം പാഠപുസ്തകത്തിലെ 'സർവ്വവും സൂര്യനാൽ' എന്ന അധ്യായത്തിന്റെ തുടർച്ചയായിട്ടാണ് പഠിപ്പിച്ചിരുന്നത്. ഈ ദിവസങ്ങളിലായി സ്കൂളിൽ നടന്ന പാഠ്യേതര പ്രവർത്തനങ്ങൾ പരിശോധിക്കുകയാണെങ്കിൽ വിദ്യാരംഭം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പുതിയ ഒരു ലൈബ്രറി ആരംഭിക്കുകയും അതിന്റെ ഉദ്ഘാടനം നടക്കുകയും ചെയ്തിരുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളുടെ അധികാരികൾ നേതൃത്വത്തിൽ ആയിരുന്നു ഉദ്ഘാടനം സംഘടിപ്പിച്ചിരുന്നത്.അതോടൊപ്പം തന്നെ ഇക്കഴിഞ്ഞ ബുധനാഴ്ച നമ്മുടെ വിദ്യാലയത്തിൽ സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സ്വദേശി ക്വിസ്' മത്സരം സംഘടിപ്പിച്ചിരുന്നു.ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ആസ്പദമാക്കി ആയിരുന്നു ഈയൊരു മത്സരം.ഹൈസ്കൂൾ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത് .മത്സരത്തിൽ വിജയിച്ച കുട്ടികളെ ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു .ഒരു അധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ സ്കൂളിൽ നടന്ന ഈ പരിപാടികളെല്ലാം സജീവമായി പങ്കെടുക്കുവാനും അതിന്റെ ഭാഗമാകുവാനും കഴിഞ്ഞിരുന്നു. കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടിധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാവുകയാണ് നമ്മുടെ ഈ വിദ്യാലയം.
Comments
Post a Comment