Weekly Report : 3 :TEACHING PRACTICE PHASE - 2 (26-06-2023 to 01-07-2023)

 2021 - 2023 ബി എഡ് കരിക്കുലത്തിന്റെ ഭാഗമായിട്ടുള്ള രണ്ടാംഘട്ട സ്കൂൾ ടീച്ചിങ് പ്രാക്ടീസിന്റെ 14 അധ്യാപന ദിനങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയായി(26/06/2023 - 01/07/2023).ബക്രീദ് ദിനാഘോഷവുമായി ബന്ധപ്പെട്ട ബുധൻ , വ്യാഴംഎന്നീ ദിവസങ്ങൾ സ്കൂൾ പ്രവർത്തിച്ചിരുന്നില്ല .ആയതിനാൽ ശനിയാഴ്ച പ്രവർത്തി ദിനമായി ഉൾപ്പെടുത്തിയിരുന്നു .അതുകൊണ്ട് തന്നെ ഈയാഴ്ച നാല് പ്രവർത്തി ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഈ ദിവസങ്ങളിലായി എനിക്ക് പഠിപ്പിക്കുവാനായി അവസരം ലഭിച്ചിരുന്നത് 9A,9E ക്ലാസുകളിൽ ആയിരുന്നു. അതോടൊപ്പം തന്നെ അധ്യാപകരുടെ നിർദ്ദേശങ്ങൾ മറ്റു ക്ലാസുകളും ഈ ദിനങ്ങളിൽ . ലെസ്സൺ പ്ലാൻ അടിസ്ഥാനത്തിൽ ഞാൻ ക്ലാസ് എടുത്തിരുന്നത് ഒമ്പത് എ യിൽ ആയിരുന്നു . സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ ഇന്ത്യൻ ഭരണഘടന അവകാശങ്ങളും കർത്തവ്യങ്ങളും എന്ന പാഠഭാഗം ആണ് ഞാൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകൾ, ലക്ഷ്യങ്ങൾ അവ നേടിയെടുക്കുന്നതിന് വേണ്ടി ഭരണഘടനയിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥിതികളായ , നിർദ്ദേശിക തത്വങ്ങൾ ,മൗലിക കടമകൾ തുടങ്ങിയ ആശയങ്ങളെ കുറിച്ചാണ് പാഠഭാഗം ചർച്ച . പാഠഭാഗത്തിന്റെ ആരംഭങ്ങളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നൽകുകയും അതിൽ നിന്നും ഭരണഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന തരത്തിലാണ് പാഠം . ഈ പാഠഭാഗത്ത് നിന്നും പ്രധാനമായും 8 ലെസ്സൺ പ്ലാനുകൾ ആയിരുന്നു . അതിൽ കോൺസെപ്റ്റ് അറ്റയിൻമെന്റ് മോഡൽ എന്ന ടീച്ചിങ് മോഡലിനെ ആസ്പദമാക്കിയുള്ള ലെസ്സൺ പ്ലാനും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രസ്തുത പാഠഭാഗത്തിലെ നിർദ്ദേശക തത്വങ്ങൾ എന്ന ആശയമായിരുന്നു കുട്ടികൾക്കായി പഠിപ്പിച്ചിരുന്നത്.9 എ ക്ലാസ്സിനോടൊപ്പം തന്നെ 9 ഈ ക്ലാസിലും എനിക്ക് പഠിപ്പിക്കാൻ കഴിഞ്ഞിരുന്നു. പ്രസ്തുത ക്ലാസ് ഇംഗ്ലീഷ് മീഡിയം . സാമൂഹികശാസ്ത്രം പാഠപുസ്തകത്തിലെ രണ്ടാമത്തെ അദ്ധ്യായമായ കിഴക്കും പടിഞ്ഞാറും; വിനിമയങ്ങളുടെ കാലഘട്ടം എന്ന പാഠഭാഗം പൂർത്തിയാക്കുകയും മൂന്നാമത്തെ അധ്യായത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു.ഈ ദിവസങ്ങളിലായി സ്കൂളിൽ നടന്നിരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സംഘടിപ്പിച്ചിരുന്നു . അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം, ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് വലിയകുന്ന് ഗവൺമെൻറ് ആശുപത്രിയിലെ ഡോക്ടേഴ്സിനെ ആദരിക്കുന്ന ചടങ്ങും ജെ .ആർ .സി യുടെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു.ഇങ്ങനെ ധാരാളം മാതൃകാപരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഒരു വിദ്യാലയമാണ് ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് സ്കൂൾ.

Comments

Popular posts from this blog