TEACHING PRACTICE PHASE - 1 Weekly Report.(30-01-2023 to 03-02-2023)

 ബിഎഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസിന്റെ 52 ദിനങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കി (30-01-2023 to 03-02-2023).മൂന്നാം സെമസ്റ്റർ ന്റെ  ഭാഗമായുള്ള ഈ ടീച്ചിങ് പ്രാക്ടീസ് വെള്ളിയാഴ്ചയോടുകൂടി അവസാനിക്കുകയായിരുന്നു. ടീച്ചിംഗ് പ്രാക്ടീസ് വിജയകരമായി പൂർത്തിയാക്കിയതിന്റെ സന്തോഷവും അതോടൊപ്പം തന്നെ എൻറെ കുട്ടികളെ വിട്ടു പിരിയുന്നതിന്റെ വിഷമം ഒരുപോലെ അനുഭവപ്പെട്ടിരുന്നു. ഈ ദിനങ്ങൾ 9C,9D,8B എന്നീ ക്ലാസ്സുകൾ ആയിരുന്നു എനിക്ക് അധ്യാപന പരിശീലന കാലയളവിൽ ലഭിച്ചിരുന്നത്. 9 സി ക്ലാസിൽ ഈ ടേമിലേക്കുള്ള എല്ലാ അധ്യായങ്ങളും പഠിപ്പിച്ചു കഴിഞ്ഞിരുന്നു. അതോടൊപ്പം തന്നെ പ്രസ്തുത ക്ലാസിൽ നടത്തിയ അച്ചീവ്മെന്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പഠിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന പാഠഭാഗം 'സമന്വയത്തിന്റെ ഇന്ത്യ' എന്ന അധ്യായമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അധ്യായത്തിൽ മധ്യകാല ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗമായിരുന്നു ഡയഗ്നോസ് ടെസ്റ്റിന് വേണ്ടി ഉൾപ്പെടുത്തിയിരുന്നത്. പാംഭാഗത്തെ  ആസ്പദമാക്കിയുള്ള റെമഡിയൽ ടീച്ചിങ് കുട്ടികൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ നൽകിയിരുന്നു .ശേഷം എല്ലാ പാഠഭാഗവും ഉൾപ്പെടുത്തിക്കൊണ്ട് റിവിഷൻ ക്ലാസും നൽകുകയും ചെയ്തു. ഇംഗ്ലീഷ് മീഡിയം ക്ലാസ് ആയ ഒൻപത് ഡി ക്ലാസിൽ, ടീച്ചർ നൽകിയിരുന്നു എല്ലാ പാഠഭാഗങ്ങളും പഠിപ്പിച്ചു കഴിഞ്ഞിരുന്നു. അതോടൊപ്പം തന്നെ കുട്ടികൾക്ക് റിവിഷനും നൽകിയിരുന്നു. 8 ബി ക്ലാസ്സിൽ 'സാമൂഹ്യസംഘങ്ങളും സാമൂഹ്യ നിയന്ത്രണങ്ങളും' എന്ന അവസാന പാഠഭാഗമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികൾക്കായി ചർച്ച ചെയ്തിരുന്നത്. പ്രാഥമിക- ദ്വീതിയ  സംഘങ്ങൾ , സാമൂഹ്യ നിയന്ത്രണങ്ങൾ എന്നിങ്ങനെയുള്ള പാഠഭാഗ ആശയങ്ങൾ ആയിരുന്നു കുട്ടികൾക്ക് വേണ്ടി പഠിപ്പിച്ചിരുന്നത്. സ്കൂൾ ബേസ്ഡ് ആക്ടിവിറ്റികൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി  പൂർത്തീകരിച്ചിരുന്നു. 31 -01- 2023 ചൊവ്വാഴ്ച, ' പരിസ്ഥിതി' എന്ന വിഷയത്തിനോടനുബന്ധിച്ച് നടത്തിയ ക്വിസ് കോമ്പറ്റീഷൻ ഉള്ള വിജയികൾക്ക് സമ്മാനവിതരണം അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ വിതരണം ചെയ്തു. അതോടൊപ്പം തന്നെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഒരു മൈമും കുട്ടികൾക്കായി ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾ സംഘടിപ്പിച്ചിരുന്നു. മൈക്രോഗ്രീൻ, വെജിറ്റബിൾ ഗാർഡൻ തുടങ്ങിയ മറ്റ് പ്രവർത്തനങ്ങളും  സ്കൂൾ ബേസ്ഡ് ആക്ടിവിറ്റിയുടെ ഭാഗമായി കുട്ടികൾക്കിടയിൽ നടത്തിയിരുന്നു. ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾ സ്കൂളിൽ സംഘടിപ്പിച്ച എല്ലാ പ്രവർത്തനങ്ങൾക്കും മികച്ച അഭിപ്രായമാണ് ഹെഡ്മാസ്റ്റർ അനിൽകുമാർ നൽകിയിരുന്നത്. ടീച്ചിംഗ് പ്രാക്ടീസിന്റെ 52 ദിനങ്ങൾ പൂർത്തിയാക്കിയ ഈ വേളയിൽ  അധ്യാപനം എന്നത് ഒരിക്കലും ഒരു ജോലി അല്ല എന്നും , മറിച്ച് സമൂഹത്തിനോട് ചെയ്യേണ്ട ഒരു പൗരന്റെ സേവനം ആണെന്ന് മനസ്സിലാക്കുവാനും കഴിഞ്ഞു .അതോടൊപ്പം തന്നെ ഒരു അധ്യാപകൻ  എങ്ങനെയെല്ലാം മാതൃകയായിരിക്കണം എന്ന് തിരിച്ചറിവും നേടുവാൻ കഴിഞ്ഞു. എന്റെ അധ്യാപന രീതിയിലുള്ള പോരായ്മകൾ അധ്യാപകർ ചൂണ്ടിക്കാട്ടുകയും പിന്നീടുള്ള ദിനങ്ങളിൽ ആ പോരായ്മകൾ ഒക്കെ പരിഹരിക്കുന്നതിന് വേണ്ടി ആത്മാർത്ഥമായി തന്നെ പരിശ്രമിച്ചിരുന്നു .എൻറെ ജീവിതത്തിൽ തന്നെ ഒരിക്കലും മറക്കാൻ കഴിയാത്ത വർണ്ണാഭമായ 52 ദിനങ്ങൾ ആയിരുന്നു ഇവിടെ ഈ വിദ്യാലയത്തിൽ കഴിഞ്ഞുപോയത്......

Comments

Popular posts from this blog