ബിഎഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസിന്റെ 52 ദിനങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കി (30-01-2023 to 03-02-2023).മൂന്നാം സെമസ്റ്റർ ന്റെ ഭാഗമായുള്ള ഈ ടീച്ചിങ് പ്രാക്ടീസ് വെള്ളിയാഴ്ചയോടുകൂടി അവസാനിക്കുകയായിരുന്നു. ടീച്ചിംഗ് പ്രാക്ടീസ് വിജയകരമായി പൂർത്തിയാക്കിയതിന്റെ സന്തോഷവും അതോടൊപ്പം തന്നെ എൻറെ കുട്ടികളെ വിട്ടു പിരിയുന്നതിന്റെ വിഷമം ഒരുപോലെ അനുഭവപ്പെട്ടിരുന്നു. ഈ ദിനങ്ങൾ 9C,9D,8B എന്നീ ക്ലാസ്സുകൾ ആയിരുന്നു എനിക്ക് അധ്യാപന പരിശീലന കാലയളവിൽ ലഭിച്ചിരുന്നത്. 9 സി ക്ലാസിൽ ഈ ടേമിലേക്കുള്ള എല്ലാ അധ്യായങ്ങളും പഠിപ്പിച്ചു കഴിഞ്ഞിരുന്നു. അതോടൊപ്പം തന്നെ പ്രസ്തുത ക്ലാസിൽ നടത്തിയ അച്ചീവ്മെന്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പഠിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന പാഠഭാഗം 'സമന്വയത്തിന്റെ ഇന്ത്യ' എന്ന അധ്യായമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അധ്യായത്തിൽ മധ്യകാല ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗമായിരുന്നു ഡയഗ്നോസ് ടെസ്റ്റിന് വേണ്ടി ഉൾപ്പെടുത്തിയിരുന്നത്. പാംഭാഗത്തെ ആസ്പദമാക്കിയുള്ള റെമഡിയൽ ടീച്ചിങ് കുട്ടികൾക്ക് തുടർന്നുള്ള ദിവ...