TEACHING PRACTICE PHASE - 1 Weekly Report.(16-01-2023 to 20-01-2023)
2021- 2023 ബി എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിംഗ് പ്രാക്ടീസ് ന്റെ 37 ദിനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായി(9-01-2023 to 13-01-2023).9C, 8B, 9D എന്നീ ക്ലാസ്സുകളിൽ ആണ് ഈ ദിവസങ്ങളിൽ പ്രധാനമായും ഞാൻ പഠിപ്പിച്ചിരുന്നത്. 9 സി ക്ലാസ്സിൽ സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ 5 പാഠഭാഗങ്ങളാണ് ഇതുവരെ പഠിപ്പിച്ചു കഴിഞ്ഞത്. പഠിപ്പിച്ച പാഠഭാഗങ്ങൾ കുട്ടികൾക്ക് എത്രത്തോളം മനസ്സിലാക്കുവാൻ കഴിഞ്ഞു എന്ന് വിലയിരുത്തതിനായി ചൊവ്വാഴ്ച ഒരു അച്ചീവ്മെന്റ് ടെസ്റ്റ് ക്ലാസിൽ നടത്തുകയുണ്ടായി. ക്ലാസിൽ 25 കുട്ടികളാണ് പരീക്ഷ എഴുതിയത് കുട്ടികൾ എല്ലാവരും പരീക്ഷയിൽ ശരാശരി നിലവാരം മാത്രമേ പുലർത്താൻ കഴിഞ്ഞുള്ളൂ. ടീച്ചിംഗ് പ്രാക്ടീസിന്റെ ഭാഗമായുള്ള ഓപ്ഷണൽ ടീച്ചറിന്റെ ക്ലാസ് ഒബ്സർവേഷൻ ബുധനാഴ്ച ഉണ്ടായിരുന്നു. അന്നേദിവസം ഒൻപത് സിയിൽ നാലാമത്തെ പിരീഡ് ആയിരുന്നു എൻ്റെ ക്ലാസ് കാണുന്നതിനായി നിൽസ ടീച്ചർ എത്തിയിരുന്നത്. ഇതിനു മുൻപത്തെ ഒബ്സർവേഷൻ ക്ലാസുകളെക്കാൾ മികച്ചത് ആയിരുന്നു ഇപ്പോഴത്തെ ക്ലാസ് എന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. ടീച്ചറുടെ വാക്കുകൾ എന്നിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന തരത്തിൽ ആയിരുന്നു. ഈയാഴ്ചകളിലായി 9 സി ക്ലാസിൽ 'സുരക്ഷിതമായ നാളേക്ക്' എന്ന പാഠഭാഗവും 8 B ക്ലാസ്സിൽ 'ഇന്ത്യയും സാമ്പത്തിക ആസൂത്രണം' എന്ന് അധ്യായവും പഠിപ്പിച്ച പൂർത്തിയാക്കിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ട പാഠഭാഗം കുട്ടികൾക്ക് പഠിപ്പിക്കുന്നതിനു വേണ്ടി അഡ്വാൻസ് ഓർഗനൈസർ മോഡൽ എന്ന ടീച്ചിംഗ് മോഡൽ ഉപയോഗിക്കുകയുണ്ടായി. ഇതോടൊപ്പം കരിക്കുലത്തിന്റെ ഭാഗമായി പറഞ്ഞിരുന്ന എല്ലാ ടീച്ചിങ് മോഡൽ അടിസ്ഥാനമാക്കി ക്ലാസ് എടുത്തു. ഈയാഴ്ചകളിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ നോക്കി കഴിഞ്ഞാൽ പ്രധാനമായും കുട്ടികൾക്ക് വേണ്ടിയുള്ള പി.റ്റി.എ മീറ്റിങ് ചൊവ്വാഴ്ച ഉണ്ടായിരുന്നു. മീറ്റിങ്ങിന്റെ ഭാഗമായി ഞാൻ പഠിപ്പിക്കുന്ന ക്ലാസിലെ കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ച് അവരുടെ രക്ഷകർത്താക്കളോട് സംസാരിച്ചിരുന്നു. സ്കൂളിൽ ഈ കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. വരും ദിവസങ്ങളിൽ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിൽ ഞങ്ങളും ഭാഗമാകുന്നുണ്ട്. B Ed കരിക്കുല ത്തിൻറെ ഭാഗമായി സ്കൂളിൽ ചെയ്യേണ്ട ഏതാനും ചില പ്രവർത്തനങ്ങൾക്ക് ഞങ്ങൾ തുടക്കം കുറിച്ചു. കരിക്കുലത്തിൽ Edu 12 ന്റെ ഭാഗമായി ഞങ്ങൾ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പ് കുട്ടികൾക്കായി ഒരു പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു. ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി 'നാരീ ശക്തി' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഈ മത്സരം. വിവിധ ക്ലാസുകളിൽ നിന്നും 20 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ഈ കഴിഞ്ഞ ദിവസങ്ങളിലെ എൻറെ അധ്യാപന രീതി വിലയിരുത്തുകയാണെങ്കിൽ മുൻപത്തേക്കാളും മെച്ചപ്പെട്ടതായി ഞാൻ വിശ്വസിക്കുന്നു . എന്നിരുന്നാലും വരും ദിവസങ്ങളിൽ കുറച്ചുകൂടി എൻറെ ക്ലാസ് മെച്ചപ്പെടുത്തുവാൻ ഞാൻ പരമാവധി ശ്രമിക്കും.
Comments
Post a Comment