TEACHING PRACTICE PHASE - 1 Weekly Report.(03-01-2023 to 07-01-2023)

 2021 23 ബി എഡ് കരിക്കുല ത്തിൻറെ ഭാഗമായുള്ള ടീച്ചിംഗ് പ്രാക്ടീസിന്റെ 32 ദിവസങ്ങൾ കഴിഞ്ഞദിവസം പൂർത്തിയായി(03-01-2023-07-01-2023). ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി മൂന്നിനാണ് സ്കൂളിൽ ക്ലാസ് ആരംഭിച്ചത്. രണ്ടാം പാദവാർഷിക മൂല്യനിർണയത്തിന്റെ ഭാഗമായുള്ള അധ്യായങ്ങളാണ് ആരംഭിക്കേണ്ടത്. ഈ ദിവസങ്ങളിലായി എനിക്ക് പഠിപ്പിക്കുവാൻ ലഭിച്ചിരുന്നത് 8,9 ക്ലാസുകൾ ആയിരുന്നു. എട്ടാം ക്ലാസിൽ പതിനൊന്നാമത്തെ അദ്ധ്യായമായ ഇന്ത്യയും സാമ്പത്തിക ആസൂത്രണവും ഒമ്പതാം ക്ലാസിൽ ചരിത്രപാഠപുസ്തകത്തിലെ കേരളം എട്ടു മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ എന്ന അധ്യായവുമാണ് കുട്ടികൾക്കായി ആരംഭിച്ചത്. ഇന്ത്യയും സാമ്പത്തിക ആസൂത്രണവും എന്ന പാഠഭാഗം പ്രധാനമായും ചർച്ചചെയ്യുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ശേഷം ഉണ്ടായിട്ടുള്ള പ്രധാന സാമ്പത്തിക- വികസന ആസൂത്രണ പദ്ധതികളെക്കുറിച്ചാണ് . ആസൂത്രണം എന്ന ആശയം കുട്ടികളുടെ എത്തിക്കുന്നതിനുവേണ്ടി കോൺസെപ്റ്റ് അറ്റയിൻമെൻ്റ് മോഡൽ എന്ന ടീച്ചിങ് മോഡലായിരുന്നു ഉപയോഗിച്ചിരുന്നത് . മോഡലിലെ പോസിറ്റീവ് നെഗറ്റീവ് എക്സാമ്പിൾ സഹായത്തോടെ കുട്ടികൾക്ക് ആശയം തിരിച്ചറിയാൻ കഴിഞ്ഞുരുന്നു. ഒമ്പതാം ക്ലാസിലെ കേരളം എട്ടു മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ എന്ന പാഠഭാഗം പ്രധാനമായും ചർച്ച ചെയ്തിരുന്നത് മധ്യകാല കേരളസമൂഹത്തെക്കുറിച്ചായിരുന്നു. ആ കാലഘട്ടത്തെ പ്രധാന ഭരണാധികാരികൾ ,തൊഴിലുകൾ ജാതിവ്യവസ്ഥകൾ ,കച്ചവടങ്ങൾ തുടങ്ങിയ ആശയങ്ങൾ ആയിരുന്നു പാഠഭാഗം പ്രധാനമായും ചർച്ച ചെയ്തിരുന്നത്. ഐസിടി ഇൻഫർമേഷൻ കാർഡ് ആക്ടിവിറ്റി കാറുകൾ എന്നിവയുടെ സഹായത്തോടെ പാഠഭാഗം ആശയങ്ങൾ നന്നായി തന്നെ കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞിരുന്നു എന്ന് വിശ്വസിക്കുന്നു. ഈ ദിവസങ്ങളിൽ സോഷ്യൽ സയൻസ് പ്രധാന അധ്യാപകന് കുട്ടികളുടെ പഠനനിലവാരം അറിയുന്നതിന് വേണ്ടി ക്ലാസുകൾ ആവശ്യമായിരുന്നതിനാൽ ലെസൺ ഫാൻസ് പ്രകാരമുള്ള ക്ലാസുകൾ പൂർത്തിയാക്കുന്നതിന് ചില അവസരങ്ങളിൽ കഴിയാതെ വന്നിരുന്നു. ഈ ദിവസങ്ങളിലെ അധ്യാപന രീതി വിലയിരുത്തുകയാണെങ്കിൽ പാഠഭാഗം ആശയങ്ങൾ മികച്ച രീതിയിൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സോഷ്യൽ സയൻസ് പ്രധാന അധ്യാപകൻ ക്ലാസ് ഓഫ് സർവേഷന്റെ ഭാഗമായി എത്തിയിരുന്നതിനാൽ ക്ലാസ് മാനേജ്മെൻറ് ഒക്കെയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. എന്റെ അധ്യാപന രീതിയിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് വരും ദിവസങ്ങളിൽ ക്ലാസ് മികച്ചതാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.

Comments

Popular posts from this blog