TEACHING PRACTICE PHASE - 1 Weekly Report.(19-12-2022 to 22-12-2022)

 ബി എഡ് കരിക്കുല ത്തിൻറെ ഭാഗമായുള്ള ടീച്ചിംഗ് പ്രാക്ടീസിന്റെ 27 ദിവസങ്ങൾ 22- -12- 2022ന്  പൂർത്തിയായി. ഈ ആഴ്ചയിൽ (19-12-2022 to 22-12-2022) നാല് ദിവസമായിരുന്നു സ്കൂളിൽ പ്രവർത്തിദിനങ്ങൾ ആയി ഉണ്ടായിരുന്നത് .കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ നടക്കുന്നതിനാൽ അസംബ്ലിയോ മറ്റ് വിശേഷദിനാചരണങ്ങളോ ഒന്നും തന്നെ സ്കൂളിൽ ഉണ്ടായിരുന്നില്ല. തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ എനിക്ക് എക്സാം ഡ്യൂട്ടി ലഭിച്ചിരുന്നു. പരീക്ഷ ഹാളിൽ അധ്യാപകന്റെ നേതൃത്വത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് ഈ ദിവസങ്ങളിലെ അനുഭവങ്ങളിൽ കൂടി എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചു. അതോടൊപ്പം തന്നെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളിലെ അധ്യാപകർ സമയബന്ധിതമായി തന്നെ നിർദ്ദേശങ്ങൾ ഒക്കെ നൽകുകയും ചെയ്തിരുന്നു. പരീക്ഷ നടത്തിപ്പ് ചുമതല  ഒരു അധ്യാപകൻ ചെയ്യേണ്ട കർത്തവ്യം ആയതുകൊണ്ട് തന്നെ നല്ല രീതിയിൽ തന്നെ ചെയ്യുവാൻ ഞാൻ ശ്രമിച്ചു. 9, 10 ക്ലാസിലെ കുട്ടികൾക്ക് രാവിലെ 9:30 മുതൽ 12:00 മണി വരെയും എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഉച്ചയ്ക്കുശേഷം ഒന്നര മുതൽ മൂന്നര വരെ ആയിരുന്നു പരീക്ഷ ഉണ്ടായിരുന്നത് .വ്യാഴാഴ്ചയോടെ സ്കൂളിൽ എല്ലാ കുട്ടികൾക്കും ഉള്ള പരീക്ഷ അവസാനിക്കുകയും, കുട്ടികൾക്ക് 10 ദിവസത്തെ ക്രിസ്മസ് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

Comments

Popular posts from this blog