TEACHING PRACTICE PHASE - 1 Weekly Report.(12-12-2022 to 16-12-2022)

 2021 - 2023 ബി എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസിന്റെ 23 ദിനങ്ങൾ ഇന്നലെ(16-12-2022) പൂർത്തിയായി. സ്കൂൾ കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ ആരംഭിച്ചതിനാൽ ഈയാഴ്ചകളിൽ റെഗുലർ ക്ലാസ്സുകൾ തിങ്കൾ , ചൊവ്വ എന്നീ ദിവസങ്ങളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പരീക്ഷയോട് അനുബന്ധിച്ച കുട്ടികൾക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള റിവിഷൻ ക്ലാസുകൾ ആയിരുന്നു കൂടുതൽ നൽകിയിരുന്നത്. ലെസൺ പ്ലാൻ പ്രകാരം ക്ലാസ്സ് എടുക്കുന്ന 9 സി   ക്ലാസിൽ അധ്യാപകൻ നൽകിയിരുന്ന 3 പാഠഭാഗങ്ങൾ (സാമ്പത്തിക വളർച്ചയും സാമ്പത്തിക വികസനവും, ജനസംഖ്യ കുടിയേറ്റം വാസസ്ഥലങ്ങൾ, സമന്വയത്തിന്റെ ഇന്ത്യ) സമയബന്ധിതമായി തന്നെ പഠിപ്പിച്ചു കഴിയുകയും അതോടൊപ്പം തന്നെ മുൻവർഷത്തെ ചോദ്യപേപ്പറുകൾ കുട്ടികൾക്ക് വേണ്ടി വിശകലനം ചെയ്തു കൊടുക്കുകയും ചെയ്തു. ഡിസംബർ 14ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷ ഇരുപത്തിരണ്ടാം തീയതി വരെയാണ് ഉള്ളത്. ആയതിനാൽ ബുധൻ,വ്യാഴം, വെളളി എന്നീ ദിവസങ്ങൾ ബി എഡ് കരിക്കുല ത്തിൻറെ മൂന്നാം സെമസ്റ്ററു മായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി വിനിയോഗിച്ചു. അതോടൊപ്പം തന്നെ സ്കൂളിൻറെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാനും കഴിഞ്ഞു.

Comments

Popular posts from this blog