TEACHING PRACTICE PHASE - 1 Weekly Report.(05-12-2022 to 09-12-2022)
2021 - 2023 ബി എഡ് കരിക്കുല ത്തിൻറെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസിന്റെ 18 ദിനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായി (9-12-2022). രണ്ടാം സെമസ്റ്റർ യൂണിവേഴ്സിറ്റി എക്സാമിനോട് അനുബന്ധിച്ചുള്ള ഇടവേളകൾക്ക് ശേഷമാണ് ( 5 -12- 2022) ടീച്ചിങ് പ്രാക്ടീസ് പുനരാരംഭിച്ചത്. ആയതിനാൽ വിവിധ ക്ലാസുകളിൽ പഠിപ്പിച്ചു കൊണ്ടിരുന്ന സോഷ്യൽ സയൻസ് പാഠഭാഗങ്ങളിൽ തുടർച്ച നഷ്ടപ്പെട്ടിരുന്നു. ടീച്ചിംഗ് പ്രാക്ടീസ് പുനരാരംഭിക്കുന്നതിന് മുൻപ് തന്നെ 8, 9 ക്ലാസുകളിലെ സോഷ്യൽ സയൻസ് അധ്യാപകരിൽ നിന്നും ഇനി പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കുകയും വരുന്ന ദിവസങ്ങളിലേക്കുള്ള ലെസ്സൺ പ്ലാൻ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ അധ്യാപന ദിവസങ്ങളിൽ ടൈംടേബിൾ പ്രകാരമല്ലായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. എന്തെന്നാൽ സ്കൂളിൽ, കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ വരുന്ന ഡിസംബർ 14ന് ആരംഭിക്കുന്നു . ആയതിനാൽ സോഷ്യൽ സയൻസ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങൾ അധികമായിരുന്നു .അതിനാൽ കൂടുതൽ ക്ലാസുകൾ ഓരോ ദിവസങ്ങളിലും കൈകാര്യം ചെയ്തിരുന്നു . അതുകൊണ്ട് തന്നെ 8,9 ക്ലാസുകളിലെ വിവിധ ഡിവിഷനുകളിൽ അധ്യാപകരുടെ നിർദ്ദേശങ്ങളാൽ ക്ലാസ് എടുത്തിരുന്നു.
ലെസൺപ്ലാൻ പ്രകാരം ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത് 9 C ക്ലാസിലായിരുന്നു. ഷാജി സാർ ആണ് പ്രസ്തുത ക്ലാസിലെ സോഷ്യൽ സയൻസ് അധ്യാപകൻ. ഈ ആഴ്ചകളിലായി പഠിപ്പിക്കേണ്ട ത് , ചരിത്ര പാഠപുസ്തകത്തിലെ ആറാമത്തെ അധ്യായമായ 'സമന്വയത്തിന്റെ ഇന്ത്യ' എന്ന പാഠഭാഗം ആയിരുന്നു. പൂർണ്ണമായും ലെസ്സൺ പാൻ പ്രകാരം ക്ലാസുകൾ ഈ ദിവസങ്ങളിൽ എടുക്കാൻ കഴിഞ്ഞിരുന്നില്ല. പഠനപ്രവർത്തനങ്ങളുടെ എണ്ണം കുറച്ചുകൊണ്ട് പാഠഭാഗങ്ങൾക്ക് പ്രാധാന്യം കൊടുക്കണമെന്ന് അധ്യാപകൻ നിർദ്ദേശിച്ചിരുന്നു.അതോടൊപ്പം തന്നെ ആഴ്ച അവസാനം പരീക്ഷയ്ക്ക് വേണ്ട പാഠഭാഗങ്ങളുടെ റിവിക്ഷനും കൂടി കുട്ടികൾക്ക് നൽകണമായിരുന്നു. 9 സി ക്ലാസിൽ സമന്വയത്തിന്റെ ഇന്ത്യ എന്ന പാഠഭാഗം 5 ലെസ്സൺ പ്ലാനിലൂടെ പൂർത്തിയാക്കുവാൻ സാധിച്ചു .പ്രസ്തുത ക്ലാസിൽ 6 -12 -2022, ചൊവ്വാഴ്ച കോളേജിൽ നിന്നും സോഷ്യൽ സയൻസ് ഓപ്ഷണൽ അധ്യാപികയായ ആയ നിൽസ ടീച്ചർ ക്ലാസ് ഒബ്സർവേഷന് വന്നിരുന്നു. അന്നേദിവസം രണ്ടാമത്തെ പിരീഡ് ആയിരുന്നു 9 C ക്ലാസ് ലഭിച്ചിരുന്നത്. ടീച്ചർ എൻറെ ക്ലാസിന്റെ പോരായ്മയായി ചൂണ്ടിക്കാണിച്ചത് ക്ലാസ് മാനേജ്മെൻറ് ഇനിയും മെച്ചപ്പെടുത്തേണ്ടത് ഉണ്ട് എന്നതായിരുന്നു. പാഠഭാഗങ്ങൾ അവതരിപ്പിക്കുന്ന രീതിയും കുട്ടികളുമായുള്ള ആശയ സംഭാഷണങ്ങളും, ബ്ലാക്ക് ബോർഡിൽ യും എഴുതുന്നത് ഒക്കെ മികച്ച നിലവാരം പുലർത്തുന്നുണ്ട് എന്ന് ടീച്ചർ അഭിപ്രായപ്പെട്ടിരുന്നു .ക്ലാസ് എടുക്കുന്നതിൽ ഇപ്പോഴുള്ള പോരായ്മകൾ പരിഹരിച്ചുകൊണ്ട് വരും ദിവസങ്ങളിൽ ക്ലാസ്സ് നന്നായി എടുക്കുവാൻ ടീച്ചർ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 8 ബി ,9 ഡി എന്നീ ക്ലാസുകളിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. 8B ക്ലാസ്സിൽ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ 'ഭൂമിയുടെ പുതപ്പ്' എന്ന പാഠഭാഗവും 9 ഡി ക്ലാസിൽ 'സമുദ്രവും മനുഷ്യനും' എന്ന പാഠഭാഗവുമായിരുന്നു പഠിപ്പിച്ചിരുന്നത് .കുട്ടികളെ അച്ചടക്കനിയന്ത്രണത്തിൽ ആക്കുവാൻ കുറച്ചധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു പ്രസ്തുത ക്ലാസുകളിൽ.
ഈ കഴിഞ്ഞ ദിവസങ്ങളിൽ എൻറെ അധ്യാപന രീതി വിലയിരുത്തുകയാണെങ്കിൽ, പാഠഭാഗ ആശയങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിൽ ആയിരുന്നു ഞാൻ അതീവ ശ്രദ്ധ നൽകിയിരുന്നത് . എന്നാൽ ക്ലാസ് മാനേജ്മെൻറ് ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് ഈ ദിവസങ്ങളിലായി വിവിധ ക്ലാസുകളിൽ നിന്നും എനിക്ക് ലഭിച്ച അനുഭവങ്ങളിലൂടെ മനസ്സിലാക്കുവാൻ സാധിച്ചു. വരും ദിവസങ്ങളിൽ ഈ പോരായ്മകൾ പരിഹരിച്ചുകൊണ്ട് ക്ലാസ് എടുക്കുവാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Comments
Post a Comment